ഒരിക്കൽ അന്ത്രുമാൻ അങ്ങാടിയിൽ വെച്ച് തന്റെ ബാല്യകാലസുഹ്രുത്ത് നജീബിനെ വളരെ നാളുകൾക്കു ശേഷം കണ്ടുമുട്ടി.
പരിചയം പുതുക്കലിനുശേഷം ഇരുവരും ഒരു സർബത്ത് കുടിക്കാനായി ഉസ്മാന്റെ പെട്ടിക്കടയിലേക്ക് നടന്നു.
നജീബിനെ പുറത്തെ ബെഞ്ചിലിരുത്തിയ ശേഷം അന്ത്രുമാൻ ഒരു സർബത്തും വാങ്ങി വന്നു.
സർബത്ത് കുടിക്കുന്നതിനിടെ നജീബ് അന്ത്രുമാനോട്
"നീ കുടിക്ക്ന്നില്ലേ?"
ഉടൻ അന്ത്രുമാൻ ശബ്ദം താഴ്ത്തി പറഞ്ഞു...
"ഇവന്റെ സർബത്ത് മനുശന്മാരു കുടിക്ക്യോ?"
അതുകേട്ട് പകുതി കുടിച്ച സർബത്ത് നജീബിന്റെ മൂക്കിലൂടെയും വായിലൂടെയും പുറത്തേക്ക് വന്നു.
Tuesday, December 15, 2009
Tuesday, December 8, 2009
സീറ്റ് ബെൽറ്റ്
ചിപ്പുവിന്റെ കസിനാണു ചിങ്കു. ചിപ്പുവിന്റെ അതേ പ്രായം. ഒരിക്കൽ ചിങ്കു അച്ഛന്റെ കൂടെ കാറിൽ യാത്ര ചെയ്യുന്നതിനിടെ, അടുത്ത ലെയിനിൽ ഓടിക്കൊണ്ടിരുന്ന കാറിലെ ഡ്രൈവർ സീറ്റ് ബെൽറ്റ് ഇട്ടില്ലെന്നു കണ്ട് അച്ഛൻ പറഞ്ഞു..
"അയാൾ ബെൽറ്റ് ഇട്ടിട്ടില്ല."
ഉടൻ ചിങ്കു
"ട്രൗസറിട്ടിട്ടുണ്ടോ അച്ഛാ?"
"അയാൾ ബെൽറ്റ് ഇട്ടിട്ടില്ല."
ഉടൻ ചിങ്കു
"ട്രൗസറിട്ടിട്ടുണ്ടോ അച്ഛാ?"
Subscribe to:
Posts (Atom)
അറബിക്
അന്ത്രുമാന്റെ കാറിൽ ഞാൻ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്കെപ്പൊഴോ ഒന്നു കണ്ണുചിമ്മിപ്പോയി. എന്തോ ശബ്ദംകേ...
-
രണ്ടു ദിവസം മുമ്പ് ഒരു ആക്സിഡെന്റ് കേസുമായി ബന്ധപ്പെട്ട് ഖിസയിസ് പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ, അകത്തേ മുറിയിൽ ഒരു പോലീസുദ്യോഗസ്ഥന്റെ മു...
-
സ്കൂളിൽ പോകുന്നതിന്റെ മുന്നോടിയായി ചിപ്പു വീട്ടിലിരുന്ന് ആൽഫബെറ്റ്സ് പഠിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇപ്പോളവൾ 'Z' വരെ എഴുതാനും വായിക്ക...
-
"എന്റെ ദൈവത്താറീശ്വരാ.. " ഈ വിളി മാവിലായിക്കാരുടെ ദീർഘനിശ്വാസത്തോടൊപ്പം ഉയർന്ന് കേൾക്കാം. അതുപോലെ അവരുടെ ഓർമ്മകളിലെ വിഷുവിന് അട...