"അവരെന്തിനാ അച്ഛാ ബ്ലാക് ടീയിൽ സോഡ ഒഴിച്ച് കുടിക്ക്ന്നത്?" ഓഫീസിൽ നിന്നും വന്ന ഉടനെ ചിപ്പു പുതിയ സംശയവുമായി ഓടിവന്നു.
"ആര്?"
"ആ സിനിമയിലുള്ള ആളുകള്"
കുടിക്കുന്നത് ബ്ലാക്ക് ടീയാണെന്ന് അവൾ അമ്മയിൽ നിന്നും മനസ്സിലാക്കിയിട്ടുണ്ട്. സോഡ ഒഴിക്കുന്നതെന്തിനാണെന്ന സംശയം ഉന്നയിച്ചപ്പോളാണു അച്ഛന്റടുത്തേക്ക് പറഞ്ഞു വിട്ടിരിക്കുന്നത്.
ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ അവൾ മടിയിൽ വന്നിരുന്നു.
"എന്തിനാ അച്ഛാ..."
ചിപ്പു വിടാനുള്ള ഭാവമില്ല.
"ഇന്ന് ടോം ജെറിയെ എന്താ ചെയ്തത്?" വിഷയം മാറ്റാനായി ചോദിച്ചു.
"ശിവന്റെ കൈയ്യിലെ ഫോർക്ക് പോലത്തെ സാധനമില്ലേ... അതുമെടുത്ത് ടോമൻ ജെറീന്റെ പിന്നാലെ ഓടി.."
'ടോം ആൻ ജെറി' അവൾക്ക് ടോമൻ ജെറിയാണ്.
"സ്കൂളിൽ നിന്നും വിളിച്ചിരുന്നോ?" ഭാര്യയുടെ അന്വേഷണം.
ഏപ്രിലിൽ തുടങ്ങുന്ന പുതിയ അധ്യയന വർഷത്തിൽ ചിപ്പു സ്കൂളിൽ പോകാനൊരുങ്ങുന്നു...
അവളുടെ സ്കൂൾ വിശേഷങ്ങൾക്കായി കാത്തിരിക്കാം.
Wednesday, February 10, 2010
Tuesday, February 2, 2010
കൊച്ചിൻ ഹനീഫക്ക് ആദരാഞ്ജലികൾ

വർഷങ്ങൾക്കു മുമ്പ് ഒരു റമദാൻ നോമ്പുകാലത്ത് തലശ്ശേരിയിലെ മാളിയക്കൽ ഭവനം സന്ദർശിക്കാനിടയായി. കൊച്ചിൻ ഹനീഫയുടെ ഭാര്യ വീടായ, ആ വലിയ വീട്ടിലെ അറുപതോളം അംഗങ്ങളിൽ ഒരാളായിരുന്നൂ, ഞങ്ങളുടെ സുഹ്രുത്ത് ജസീം.
മുകളിലത്തെ നിലയിലെ ഹാളിൽ തൂക്കിയിട്ട വലിയ ലാമ്പ് ഷേഡിന്റെ ചരിത്രം കേട്ടും, തലശ്ശേരി ബിരിയാണിയുടെ മണം ആസ്വദിച്ചും, ആ വീട്ടിലെ നിരവധി മുറികളിലൂടെ ഞങ്ങൾ കയറിയിറങ്ങി.
അങ്ങനെ ഒരു മുറിയിലേക്ക് കയറിയതും അവിടെ കട്ടിലിൽ വിശ്രമിക്കുന്ന ആളെ കണ്ട് ഞങ്ങളെല്ലാം വാപൊളിച്ചു. സാക്ഷാൽ കൊച്ചിൻ ഹനീഫ.
ജസീം അതൊരു സസ്പെൻസ് ആക്കി വെച്ചതായിരുന്നു.
"വാ... വാ... ഇരിക്ക്..."
വർഷങ്ങളായി പരിചയമുള്ളതുപോലെ ഞങ്ങളെയെല്ലാം നിറഞ്ഞ ചിരിയോടെ സ്വീകരിച്ച് കട്ടിലിലും, കസേരകളിലുമായി പിടിച്ചിരുത്തി.
തലേദിവസം ടീവിയിൽ കണ്ട 'രാമായണക്കാറ്റേ' എന്ന ഗാനരംഗത്തിലെ, ഹിജഡകളോടൊത്തുള്ള ഹനീഫയുടെ
ന്രുത്തരംഗമാണു ഞാനപ്പോളോർത്തത്. അത് അദ്ദേഹവുമായി പങ്കുവെച്ചപ്പോൾ, അന്ന് ന്രുത്തം ചെയ്തത് ഒറിജിനൽ ഹിജഡകളോടൊപ്പമായിരുന്നെന്ന കാര്യം ഹനീഫ വെളിപ്പെടുത്തി.
ഒടുവിൽ പിരിയുമ്പോൾ ആ വീട്ടിലെ അംഗങ്ങൾ ഒരു തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുകയായിരുന്നു...
രണ്ടു ദിവസം മുമ്പ് ആ വീട്ടിൽ കറുത്ത് തടിച്ച ഒരു കള്ളൻ കയറിയ കഥ. വീട്ടിലെ പ്രായം ചെന്ന വല്ല്യുപ്പ, പുയ്യാപ്ലയാണെന്ന് വിചാരിച്ച് കള്ളനെ കൈപിടിച്ച് കറ്റിയത്രെ.
തമാശ ആസ്വദിച്ച് പൊട്ടിച്ചിരിക്കുന്ന ആ വലിയ ശരീരത്തിന്റെയും, മനസ്സിന്റെയും ഉടമയോട് യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി...

Subscribe to:
Posts (Atom)
അറബിക്
അന്ത്രുമാന്റെ കാറിൽ ഞാൻ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്കെപ്പൊഴോ ഒന്നു കണ്ണുചിമ്മിപ്പോയി. എന്തോ ശബ്ദംകേ...
-
രണ്ടു ദിവസം മുമ്പ് ഒരു ആക്സിഡെന്റ് കേസുമായി ബന്ധപ്പെട്ട് ഖിസയിസ് പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ, അകത്തേ മുറിയിൽ ഒരു പോലീസുദ്യോഗസ്ഥന്റെ മു...
-
സ്കൂളിൽ പോകുന്നതിന്റെ മുന്നോടിയായി ചിപ്പു വീട്ടിലിരുന്ന് ആൽഫബെറ്റ്സ് പഠിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇപ്പോളവൾ 'Z' വരെ എഴുതാനും വായിക്ക...
-
"എന്റെ ദൈവത്താറീശ്വരാ.. " ഈ വിളി മാവിലായിക്കാരുടെ ദീർഘനിശ്വാസത്തോടൊപ്പം ഉയർന്ന് കേൾക്കാം. അതുപോലെ അവരുടെ ഓർമ്മകളിലെ വിഷുവിന് അട...