ചിപ്പുവിനെയും കൂട്ടി പകൽക്കിനാവന്റെ ഫോട്ടോ പ്രദർശനം നടക്കുന്ന റെസ്റ്റോറന്റിൽ എത്തിയപ്പോൾ നല്ല തിരക്ക്. ബ്ളോഗിലൂടെ ആളുകളുടെ മനസ്സിൽ പതിഞ്ഞ ചിത്രങ്ങളിലൂടെയൊന്ന് കണ്ണോടിച്ച്, പകൽക്കിനാവനെ പരിചയപ്പെട്ട്, കൂടെനിന്ന് ഒരു ഫോട്ടൊയെടുക്കുമ്പോളേക്കും ചിപ്പു അവിടെ ട്രേയിൽ വച്ചിരുന്ന ചോക്കളേറ്റുകളിൽ ആകാവുന്നത്ര കൈയിലാക്കിയിരുന്നു.
പിന്നീടവൾ ഒട്ടിച്ചുവച്ചിരിക്കുന്ന ചിത്രങ്ങളിൽ കൈവെക്കാൻ തുടങ്ങിയപ്പോൾ, കാര്യം പന്തിയല്ലെന്ന് കണ്ട് പുറത്തിറങ്ങി.
പുറത്ത് കൂടിനിന്ന് വർത്തമാനം പറയുന്ന ആളുകളുടെയിടയിൽ കൈതമുള്ളിനെ തിരിച്ചറിഞ്ഞ് അടുത്ത് ചെന്ന് പരിചയപ്പെട്ടു.
ശശിയേട്ടനുമായി സംസാരിച്ചു നില്ക്കേ പിറകിൽ നിന്നും മെലിഞ്ഞു നീണ്ട ഒരാൾ വന്ന് ഒരാക്രോശത്തോടെ ശശിയേട്ടനെ ധൃതരാഷ്ട്രാലിംഗനം ചെയ്തു.
ആളെ തിരിച്ചറിഞ്ഞു.. കുഴൂർ വിൽസൻ.
റേഡിയോയിൽ മാത്രം കേട്ട് പരിചയിച്ച ശബ്ദത്തിന് ഒരു കരകരപ്പും, വഴുവഴുപ്പും.
“വാ നമുക്കങ്ങോട്ടേക്ക് പോകാം.. നമുക്കവിടെ കൈയ്യടക്കണ്ടേ?”
ഞാൻ പതുക്കെ ശശിയേട്ടനോട് പറഞ്ഞു. “ഞാൻ പോട്ടേ..”
അതുകേട്ട വിൽസൻ എന്റെ കൈയ്യിൽ കയറിപ്പിടിച്ചു.
“നിങ്ങളെവിടെ പ്പോകുന്നു?‘
വീണ്ടും ഞാൻ മടിച്ചു നിന്നപ്പോൾ ചിപ്പുവിനെ പൊക്കിയെടുത്ത് മുന്നിൽ നടന്നു. അവൾ പേടിയോടെ എന്റെ നേരെ കൈനീട്ടി.
”മോൾക്കെത്ര വയസ്സായി?“ അവളെ തിരിച്ചുവാങ്ങുമ്പോൾ വൽസല്യത്തോടെയുള്ള ചോദ്യം.
“നാലര”
“എന്റെമ്മിണിക്ക് രണ്ടര വയസ്സാ..”
പിന്നീട് എല്ലാവരും കൂടെ പ്രദർശനം നടക്കുന്ന ഹോളിലേക്ക്.
ചെന്നയുടനെ പകൽക്കിനാവനൊരു ധൃതരാഷ്ട്രാലിംഗനം.
ചിത്രത്തിന്റെ വിൽപ്പനോൽഘാടനമാണ് പിന്നീട് നടന്നത്.
ശശിയേട്ടന്റെ കയ്യിൽ നിന്നും വിൽസൻ ചിത്രം വാങ്ങി.
ഔപചാരികതകളില്ലാത്ത, ജാഡകളില്ലാത്ത, ലാളിത്യം നിറഞ്ഞ, സ്നേഹം നിറഞ്ഞ ചടങ്ങ്.
ചടങ്ങിനു ശേഷം ഞങ്ങൾ ചിത്രങ്ങളെപ്പറ്റിയുള്ള ചർച്ചകളിൽ മുഴുകവേ, വീണ്ടുമെത്തി കുഴൂർ വിൽസൻ. വിൽസൻ തന്നെ ആളുകളെ കൈകൊട്ടി വിളിച്ച് ശ്രദ്ധയാകർഷിച്ചു.
സുഹൃത്തുക്കളിലാരോ വിളംബരം ചെയ്തു.
“കുഴൂർ വിൽസൻ കവിത ചൊല്ലുന്നു...”
പിന്നീടവിടെ വിനയചന്ദ്രൻ മാഷിന്റെ കവിത മുഴങ്ങി.
Tuesday, November 16, 2010
Subscribe to:
Posts (Atom)
അറബിക്
അന്ത്രുമാന്റെ കാറിൽ ഞാൻ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്കെപ്പൊഴോ ഒന്നു കണ്ണുചിമ്മിപ്പോയി. എന്തോ ശബ്ദംകേ...
-
രണ്ടു ദിവസം മുമ്പ് ഒരു ആക്സിഡെന്റ് കേസുമായി ബന്ധപ്പെട്ട് ഖിസയിസ് പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ, അകത്തേ മുറിയിൽ ഒരു പോലീസുദ്യോഗസ്ഥന്റെ മു...
-
സ്കൂളിൽ പോകുന്നതിന്റെ മുന്നോടിയായി ചിപ്പു വീട്ടിലിരുന്ന് ആൽഫബെറ്റ്സ് പഠിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇപ്പോളവൾ 'Z' വരെ എഴുതാനും വായിക്ക...
-
"എന്റെ ദൈവത്താറീശ്വരാ.. " ഈ വിളി മാവിലായിക്കാരുടെ ദീർഘനിശ്വാസത്തോടൊപ്പം ഉയർന്ന് കേൾക്കാം. അതുപോലെ അവരുടെ ഓർമ്മകളിലെ വിഷുവിന് അട...