രണ്ടു ദിവസം മുമ്പ് ഒരു ആക്സിഡെന്റ് കേസുമായി ബന്ധപ്പെട്ട് ഖിസയിസ് പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ, അകത്തേ മുറിയിൽ ഒരു പോലീസുദ്യോഗസ്ഥന്റെ മുന്നിലിരുന്ന് ചോദ്യങ്ങൾക്ക് മറുപടി നൽകികൊണ്ടിരിക്കുന്നൂ അന്ത്രുമാൻ.
"എന്താ ഇവിടെ?"
അടുത്തു ചെന്ന് തിരക്കി.
"ഒന്നും പറയണ്ട ഭായീ.."
അന്ത്രുമാന്റെ തളർന്ന സ്വരം..
"ഒരാൾക്ക് ഉപകാരം ചെയ്തേന്റെ ഫലം."
തുടർന്ന് അന്ത്രുമാൻ സംഭവം ഇങ്ങനെ വിവരിച്ചു.
ഇന്ന് രാവിലെ ഓഫീസിലേക്ക് ഇറങ്ങിയതായിരുന്നൂ അയാൾ. (ഇപ്പോൾ ദേരയിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലെ ഡ്രൈവറാണു അന്ത്രുമാൻ)
ലുലൂ ഹൈപ്പെർമാർക്കെറ്റിനടുത്ത് എത്തിയപ്പോളാണു നാട്ടിലേക്ക് കാശയക്കാനുള്ള കാര്യം ഓർമ്മ വന്നതും, അങ്ങനെ വണ്ടി പാർക്ക് ചെയ്ത് മാളിനകത്തുള്ള ഏ ടീ എം കൗണ്ടറിനടുത്ത് എത്തിയതും.
ഏ ടീ എം മഷീനു അടുത്തെത്തുമ്പോൾ അന്ത്രുമാനു മുന്നിലായി ക്യൂവിൽ രണ്ടു പേരുണ്ടായിരുന്നു.
ഒരു അറബി സ്ത്രീയാണു അപ്പോൾ ട്രാൻസാക്ഷെൻ നടത്തികൊണ്ടിരിക്കുന്നത്. തൊട്ട് പുറകിലായി ഈജിപ്ഷ്യനെന്നു തോന്നിക്കുന്ന ഒരു പുരുഷനും.
ആ അറബി സ്ത്രീ മാറിയതും, മഷീനു മുന്നിലെത്തിയ ഈജിപ്ഷ്യൻ ഒരു നിമിഷം തിരിഞ്ഞ് അന്ത്രുമാനെ നോക്കി. ആ നോട്ടത്തിൽ ഒരു പന്തികേട് മണത്ത അന്ത്രുമാൻ അയാളുടെ തുടർന്നുള്ള പ്രവർത്തികൾ നിരീക്ഷണത്തിനു വിധേയമാക്കി.
അയാൾ മഷീന്റെ കേഷ് ട്രേയിൽ നിന്നും കുറച്ച് നോട്ടുകളെടുത്ത് പേഴ്സിലിടുന്നത് കണ്ട അന്ത്രുമാന്റെ കണ്ണുകൾ നടുങ്ങി.
അതാ അറബി സ്ത്രീ മറന്നതാകുമെന്നു അയാൾ ഉറപ്പിച്ചു. അപ്പോഴേക്കും ആ ഈജിപ്ഷ്യൻ കൂടുതൽ നടപടികൾക്ക് മുതിരാതെ അവിടെ നിന്നും നീങ്ങിയിരുന്നു.
ഉടൻ അന്ത്രുമാനിലെ മലയാളിയുടെ അന്വേഷണ ത്വര ഉണരുകയും, ഒരു നിമിഷം വൈകാതെ അയാളെ പിന്തുടരുകയും ചെയ്തു.
മാളിനു പുറത്തിറങ്ങിയ അയാൾ ധ്രുതിപിടിച്ച് പാർക്കിംഗ് ഏറിയയിലേക്ക് ചെന്ന് കാറിൽ കയറി പോകുന്നത് നോക്കിനിന്ന അന്ത്രുമാൻ എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു.
ആ സമയത്ത്, നാട്ടിലേക്ക് കാശയക്കുക, ഓഫീസിൽ എത്തുക തുടങ്ങിയ വ്യർഥ ചിന്തകൾ അയാളെ അലട്ടിയതേയില്ല.
അന്ത്രുമാനിലെ ഡിറ്റക്ടീവ് വീണ്ടും ഉണരുകയും, അയാൾ ആ സ്ത്രീയെ അന്വേഷിച്ച് മാളിനകത്ത് പരതിനടക്കുകയും ചെയ്തു.
ഒടുവിൽ ബെയ്ക്കറി സെക്ഷണടുത്ത് വെച്ച് അയാൾ അവരെ കണ്ടെത്തി.
ശൂ,ഫുലൂസ്, ലാ, ഫീ, മാഫീ തുടങ്ങി തനിക്കറിയാവുന്ന അറബി വാക്കുകളും ഇടയിൽ അൽപം മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളും കലർത്തി അന്ത്രുമാൻ ആ സ്ത്രീയെ കാര്യം ബോധിപ്പിക്കാൻ ശ്രമിച്ചു.
ഒരു പത്തു മിനിറ്റു നേരത്തെ പരിശ്രമത്തിനു ശേഷം അവർക്ക് അന്ത്രുമാന്റെ ഭാഷ മനസ്സിലായിത്തുടങ്ങി. പക്ഷെ ഏ ടീ എം മേഷീനിൽ കാശു മറന്നു വെച്ചെന്ന ആരോപണം അവർ ശക്തിയായി നിഷേധിച്ചു.
എന്നാൽ അന്ത്രുമാൻ വിടുമോ? എക്കൗണ്ടിലെ ബേലൻസ് ചെക്ക് ചെയ്യാൻ അവരെ അയാൾ നിർബന്ധിച്ചു. അവരത് ആദ്യം എത്തിർത്തെങ്കിലും പിന്നീട് അന്ത്രുമാന്റെ സ്നേഹപൂർണമായ നിർബന്ധത്തിനു വഴങ്ങി സമ്മതിച്ചു.
എക്കൗണ്ട് ബേലൻസ് ചെക്കു ചെയ്ത അവരുടെ മുഖത്തെ ഞെട്ടൽ കണ്ട് അന്ത്രുമാന്റെ മുഖം വികസിച്ചു. തന്റെ ഉള്ളിലെ ഷെർലക് ഹോംസ് പുറത്തു വരാൻ തുടങ്ങിയിരിക്കുന്നു.
പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. ആ സ്ത്രീ പോലീസിനു ഫോൺ ചെയ്യുന്നു, പോലീസ് എത്തുന്നു, തുടർന്ന് അന്ത്രുമാൻ പോലീസിന്റെ ബീ എം ഡബ്ല്യൂ കാറിലും, ആ സ്ത്രീ അവരുടെ കാറിലുമായി ഖിസയിസ് പോലീസ് സ്റ്റേഷനിലേക്ക്.
"അങ്ങനെ രാവിലെ മുതലിരിക്കുന്ന ഇരിപ്പായിത്"
അന്ത്രുമാൻ അതു പറഞ്ഞതും അവിടത്തെ ക്ലോക്കിലേക്ക് നോക്കി. മണി നാലര.
"എന്നിട്ടാ സ്ത്രീ എവിടെ?"
"അവരപ്പതന്നെ പോയി"
"അപ്പോ അന്ത്രുമാൻ?"
"എനി മറ്റേ ആളെ കണ്ട് പിടിച്ച് തെളിവെടുപ്പ് നടത്തീറ്റ് മാത്രേ എന്നെ വിടൂംന്ന് തോന്ന്ന്നുള്ളൂ."
അപ്പോഴേക്കും എന്റെ നടപടിക്രമങ്ങൾ പൂർത്തിയായെന്ന് വിവരം ലഭിച്ചതിനെ തുടർന്ന്, അന്ത്രുമാന്റെ മുഖത്തെ ഭാവങ്ങൾ വായിച്ചെടുക്കാൻ മിനക്കെടാതെ ഞാൻ അയാളോട് യാത്ര പറഞ്ഞിറങ്ങി.
Sunday, January 24, 2010
അന്ത്രുമാൻ ഇൻ പോലീസ് സ്റ്റേഷൻ
Subscribe to:
Post Comments (Atom)
അറബിക്
അന്ത്രുമാന്റെ കാറിൽ ഞാൻ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്കെപ്പൊഴോ ഒന്നു കണ്ണുചിമ്മിപ്പോയി. എന്തോ ശബ്ദംകേ...
-
രണ്ടു ദിവസം മുമ്പ് ഒരു ആക്സിഡെന്റ് കേസുമായി ബന്ധപ്പെട്ട് ഖിസയിസ് പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ, അകത്തേ മുറിയിൽ ഒരു പോലീസുദ്യോഗസ്ഥന്റെ മു...
-
സ്കൂളിൽ പോകുന്നതിന്റെ മുന്നോടിയായി ചിപ്പു വീട്ടിലിരുന്ന് ആൽഫബെറ്റ്സ് പഠിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇപ്പോളവൾ 'Z' വരെ എഴുതാനും വായിക്ക...
-
"എന്റെ ദൈവത്താറീശ്വരാ.. " ഈ വിളി മാവിലായിക്കാരുടെ ദീർഘനിശ്വാസത്തോടൊപ്പം ഉയർന്ന് കേൾക്കാം. അതുപോലെ അവരുടെ ഓർമ്മകളിലെ വിഷുവിന് അട...
11 comments:
അപ്പോഴേക്കും എന്റെ നടപടിക്രമങ്ങൾ പൂർത്തിയായെന്ന് വിവരം ലഭിച്ചതിനെ തുടർന്ന്, അന്ത്രുമാന്റെ മുഖത്തെ ഭാവങ്ങൾ വായിച്ചെടുക്കാൻ മിനക്കെടാതെ ഞാൻ അയാളോട് യാത്ര പറഞ്ഞിറങ്ങി.
ദീപൂ,
അന്ത്രുമാന് കലക്കി..
നല്ല വായന സമ്മാനിച്ച താങ്കള്‍ക്ക് ആശംസകള്‍..!!
www.tomskonumadam.blogspot.com
ഇപ്പോഴത്തെ കാലത്ത് ഒരാളെ സഹായിയ്ക്കാന്‍ ശ്രമിച്ചാല്‍ ഇതാണ് അവസ്ഥ!
സഹായിക്കാന്‍ പോയാലും മെനക്കേടാണ്..........
പാവം....
പാവം അന്ത്രുമാൻ !! കോമാളിയാണെങ്കിലും ആ മനസ്സിന്റെ നന്മയെ നമിക്കുന്നു..അത് ഞങ്ങളിലേക്കെത്തിച്ച താങ്കൾക്കും നന്ദി !!
നന്ദി...
ടോംസ്, ശ്രീ, അഭി,Captain & VEERU
അന്ത്രുമാന് പിടിച്ച ഗുലുമാല്.
നന്നായി.
കുറച്ച് നേരംകൂടി അവിടെ നിന്നിരുന്നെങ്കില്‍
ഇനിയൊരു പോസ്റ്റിനും കൂടിയുള്ള വകുപ്പുണ്ടായേനേ!
“അന്ത്രുമാന് ഇന്‍ ജെയില്‍!” :-)
എന്നാൽ അന്ത്രുമാൻ വിടുമോ? hall pinne ......
haha ivite ennalla evitem aare enilum sahaayikkan chennal paara urapp
Post a Comment