Tuesday, August 7, 2018

അറബിക്

അന്ത്രുമാന്റെ കാറിൽ ഞാൻ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്കെപ്പൊഴോ ഒന്നു കണ്ണുചിമ്മിപ്പോയി. എന്തോ ശബ്ദംകേട്ട് ഞെട്ടിയുണർന്നപ്പോൾ കണ്ടത്, കാർ നിർത്തിയിട്ടിരിക്കുന്നു. അടുത്തായി ഒരു പോലീസ് വണ്ടി. പോലീസുകാരൻ എഴുതിക്കൊടുത്ത പേപ്പറുമായി അന്ത്രുമാൻ തിരിച്ച് വണ്ടിയിൽ വന്നു കയറി.
എന്തിനാണ്‌ ഫൈൻ എന്നു ചോദിച്ചപ്പോൾ മുഖത്തടിച്ചപോലെ ഒറ്റ മറുപടി.
“ഇങ്ങളൊറങ്ങീറ്റ്.”
ഉറങ്ങിയതിന്‌ ഫൈനോ?, ഏയ്..
അന്ത്രുമാന്റെ കൈയ്യിൽ നിന്നും പേപ്പർ വാങ്ങി നോക്കി. കമ്പ്ലീറ്റ് അറബിക്. അറബിക് അക്കങ്ങൾ അറിഞ്ഞിരുന്നതുകൊണ്ട് ഫൈൻ എത്രയാണെന്ന് മനസ്സിലായി.
എന്തായാലും ഇതൊന്നറിഞ്ഞിട്ടേയുള്ളൂ. വഴിയിലെ ഷോപ്പിങ്ങ് മാളിലെത്തി കസ്റ്റമർ സർവീസിലിരിക്കുന്ന അറബിയെ പേപ്പർ കാണിച്ചു.
“ഇത് ഓവർ സ്പീഡിനുള്ള ഫൈനാണ്‌.”
അയാൾക്ക് നന്ദി പറഞ്ഞ് തിരിച്ച് നടക്കുമ്പോൾ അന്ത്രുമാന്റെ മുഖത്തേക്ക് നോക്കി..
“അയാൾക്ക് അറബിയൊന്നും അറിഞ്ഞൂടാന്ന്...”

അറബിക്

അന്ത്രുമാന്റെ കാറിൽ ഞാൻ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്കെപ്പൊഴോ ഒന്നു കണ്ണുചിമ്മിപ്പോയി. എന്തോ ശബ്ദംകേ...