മൈക്കിൾ ജാക്സൻ ചിപ്പുവിനു ചേച്ചിയാണു. 'അല്ല മോളേ അതു ചേട്ടനാന്ന്' പറഞ്ഞാൽ അവൾക്കു ദേഷ്യം വരും.
ഓഫീസിൽ നിന്നും വന്നാലുടൻ ചിപ്പുവിനെപ്പറ്റിയുള്ള പരാതികളുടെ കെട്ടഴിയുകയായി.'ഫ്രിഡ്ജ് ഇടക്കിടെ തുറക്കുന്നു.., റിമോട്ട് എറിഞ്ഞു പൊട്ടിച്ചു, മൊബെയിലു കൊണ്ടു കളിക്കുന്നു.. etc.'
രണ്ടാഴ്ച ബുദ്ധിമുട്ടിയുണ്ടാക്കിയ lamp shade അവൾ വലിച്ചു പൊട്ടിച്ചപ്പോളാണു ശ്രീമതിക്കു സമനില തെറ്റിയത്. മുഖത്ത് ഗൌരവം വരുത്തി അവളെ നോക്കുമ്പോള്‍ TV സ്റ്റാന്റിനു പിന്നില്‍ തല താഴ്ത്തി നിന്ന് 'നീ പോ അച്ഛാ' എന്ന മട്ടിൽ ചിപ്പു.
ഇന്നലെ രാത്രി അസമയത്ത് മൊബൈലിലെ അലാറം കെട്ട് ഞെട്ടി ഉണര്‍ന്നു. നോക്കിയപ്പോള്‍ രണ്ടു മണി. അലാറം സെറ്റ് ചെയ്തയാള്‍ അമ്മയെ പറ്റിച്ചേര്‍ന്നു സുഖമായി ഉറങ്ങുന്നു.
അതുപോലെ കഴിഞ്ഞയാഴ്ച ഓഫീസില്‍ നിന്നു ഭാര്യയുടെ മൊബൈലിലേക്ക് വിളിച്ചപ്പോള്‍ ഒരു പുരുഷ ശബ്ദം. സുഹൃത്തിന്റെ ശബ്ദം പെട്ടെന്ന് തിരിച്ചറിഞ്ഞു. diverted call ആണെന്ന് പറഞ്ഞപ്പോള്‍ തന്നെ divert ചെയ്ത ആളെ മനസ്സിലായി. 'എന്റെ ചിപ്പൂ..'
കുറച്ചു ദിവസം മുമ്പ് അവളോട് എന്തോ ദേഷ്യപ്പെട്ടു സംസാരിക്കുന്നതിനിടെ എന്നോട് 'പോ..' എന്ന് പറഞ്ഞു.
'നീയെന്താ പറഞ്ഞതെന്ന്' കണ്ണുരുട്ടിക്കൊണ്ട് ചോദിച്ചപ്പോള്‍
അവള് കൂളായി 'പ' എന്ന്.
'എന്ത് പ?' ദേഷ്യം വിടാതെ ഞാന്‍.
'സ...രി...ഗ...മ...പ...' പൊട്ടിച്ചിരിച്ചുപോയി.
'ഇത്രയും കുരുത്തക്കേടു സാധാരണ ആണ്‍കുട്ടികള്‍ക്കാണ്' വീട്ടിലെ മുഴുവന്‍ ഷൂസിലും പെപ്സി ഒഴിച്ചുവെച്ച സുഹൃത്തിന്റെ മകന്റെ കാര്യം ഭാര്യ സൂചിപ്പിച്ചപ്പോള്‍ 'ഇതു നാലാം വയസ്സല്ലേ. അത് കഴിയുമ്പോള്‍ മാറിക്കോളും' ഞാന്‍ സമാധാനിപ്പിച്ചു.
ഓഫീസിൽ നിന്നും വന്നാലുടൻ ബ്ലോഗും വായിച്ചിരിപ്പാണെന്ന ഭാര്യയുടെ പരാതി ഇപ്പോൾ ചിപ്പു ഏറ്റെടുത്തിരിക്കുകയാണു. ഏതെങ്കിലും മലയാളപത്രം തുറന്നാൽ ഉടൻ അവൾ വിളിച്ചു പറയുകയായി.. 'അമ്മേ അച്ഛൻ പിന്നെയും ബ്ലോഗ് തുറന്നൂ...'
Subscribe to:
Post Comments (Atom)
അറബിക്
അന്ത്രുമാന്റെ കാറിൽ ഞാൻ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്കെപ്പൊഴോ ഒന്നു കണ്ണുചിമ്മിപ്പോയി. എന്തോ ശബ്ദംകേ...
-
അദ്ധ്യാപകർക്ക് ഇരട്ടപ്പേരു കാണാത്ത സ്കൂളുകൾ ചുരുക്കമായിരിക്കും. ഇരട്ടപ്പേരില്ലാത്ത ഒരദ്ധ്യാപകനുമില്ലാതിരുന്ന ഒരു സ്കൂളിലായിരുന്നൂ എന്റെ ഹൈസ...
-
അന്ത്രുമാൻ ആദ്യമായി കോയമ്പത്തൂരിലെത്തിയതാണ്, ശശിയുടെ കൂടെ. അതിനിടെ ശശിക്ക് ഒരപകടം സംഭവിക്കുകയും, രണ്ട് ദിവസം ഹോസ്പിറ്റലിൽ കിടക്കേണ്ടിവരിക...
-
രണ്ടു ദിവസം മുമ്പ് ഒരു ആക്സിഡെന്റ് കേസുമായി ബന്ധപ്പെട്ട് ഖിസയിസ് പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ, അകത്തേ മുറിയിൽ ഒരു പോലീസുദ്യോഗസ്ഥന്റെ മു...
8 comments:
...വീട്ടിലെ മുഴുവന്‍ ഷൂസിലും പെപ്സി ഒഴിച്ചുവെച്ച സുഹൃത്തിന്റെ മകന്റെ കാര്യം ഭാര്യ സൂചിപ്പിച്ചപ്പോള്‍ 'ഇതു നാലാം വയസ്സല്ലേ. അത് കഴിയുമ്പോള്‍ മാറിക്കോളും' ഞാന്‍ സമാധാനിപ്പിച്ചു.
സമർപ്പണം: നാലു വയസ്സുകാരുടെ രക്ഷിതാക്കൾക്ക്
ഹ..ഹ..ഹ
:)
ഹ ഹ പിരിപിരി എടുത്തു നിക്കണേ പ്രായത്തിലെ പില്ലെരെക്കൊണ്ട് ഒരു രക്ഷേം ഇല്യ ല്ലേ
ചിപ്പു ആളു കൊള്ളാലോ.. വീട്ടിലെത്തിയാൽ മൂഡോഫ് എന്ന സംഭവമുണ്ടാവില്ലല്ലോ..
നന്ദി.. അരുൺ, കണ്ണനുണ്ണി, കുമാരൻ..
:):)
chippu th grt..
lovely !!! could have posted her pic too
പിള്ളാരുടെ ഓരോരോ പരിപാടികള്‍
Post a Comment