(കുറിപ്പ്: ഡ്രൈവർ എന്നത് ഏകവചനമായതിനാൽ ഡ്രൈവൻ എന്നുപയോഗിച്ചാൽ മതിയെന്ന് പണ്ട് വീകേയെൻ പറഞ്ഞിട്ടുണ്ട്.)
ദുബായിൽ വിമാനമിറങ്ങിയ അന്ത്രുമാനും ശശിയും വേർപിരിഞ്ഞു. അന്ത്രുമാൻ ഷാർജയിൽ ഒരു സൂപ്പർമാർക്കെറ്റിലും ശശി അബുദാബിയിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലും ജോലിയിൽ പ്രവേശിച്ചു. ആഴ്ചയിൽ ഏഴു ദിവസവും ജോലിയുണ്ടായിരുന്നതിനാൽ അവരുടെ പുനസമാഗമത്തിനു ആറുമാസത്തിൽ കൂടുതൽ കാലമെടുത്തു.
അങ്ങനെ ശശിക്ക് അവധി കിട്ടിയ ഒരു വെള്ളിയാഴ്ച്ച ദിവസം അന്ത്രുമാനും അവധിയെടുത്തു. അബുദാബിയിൽ നിന്നും ടാക്സിയിൽ ദുബായിലെത്തിയ ശശിയെ സ്വീകരിക്കാൻ അന്ത്രുമാൻ ഒരു റെന്റെ കാറുമെടുത്ത് സ്റ്റാന്റിൽ കാത്തു നിന്നു. ആ ആറുമാസത്തിനിടെ തന്റെ മണിപേഴ്സിന്റെ ഒരറയിൽ ലേബർ കാർഡിനടിയിലായി ഒരു ഡ്രൈവിംഗ് ലൈസെന്സും അന്ത്രുമാൻ തിരുകിക്കയറ്റിയിരുന്നു. കൈകൊടുക്കലുകൾക്കും കെട്ടിപ്പിടിക്കലുകൾക്കും ശേഷം രണ്ടുപേരും കാറിൽ കയറിയിരുന്നു. പണ്ട് താൻ പറപ്പിച്ചിരുന്ന ജീപ്പിന്റെ പിറകിൽ തൂങ്ങിക്കിടന്ന കിളിയെ ശശി അത്ഭുതത്തോടും തെല്ലസൂയയോടും നോക്കിയിരുന്നു.
ഷാർജയിലെ റൂമിലെത്തി മട്ടൻ ബിരിയാണിയും കഴിച്ച് അവർ ഭാവിപരിപാടികളെക്കുറിച്ച് ചർച്ച തുടങ്ങി. ഷാർജാ ഇൻഡസ്ട്രിയൽ ഏറിയ ചുറ്റിക്കറങ്ങിക്കാണാമെന്ന് അന്ത്രുമാൻ പറയുകയും, ഷാർജയുടെ സൌന്ദര്യം ഇൻഡസ്ട്രിയൽ ഏറിയയിലാണെന്ന് ധരിച്ച് ശശി ഓക്കെ പറയുകയും ചെയ്തു.
അങ്ങനെ അന്ത്രുമാൻ ഇൻഡസ്ട്രിയൽ ഏറിയയിലൂടെ സാവധാനം ഓടിച്ചുതുടങ്ങി. പിറകിൽ ട്രക്കോടിച്ചു വന്ന പാക്കിസ്താനികൾ ഹോണടിച്ചിട്ടും, ലൈറ്റടിച്ചിട്ടും, ചീത്തവിളിച്ചിട്ടും അന്ത്രുമാന്റെ ഓഡോമീറ്ററിലെ സൂചി നാൽപ്പതിന്റെ മുകളിലേക്ക് ഉയർന്നതേയില്ല.ശശിക്കാകട്ടെ പൊട്ടിപ്പൊളിഞ്ഞ വണ്ടികൾ നിറച്ച ഗാരേജുകളും, സെക്കന്റ് ഹാൻഡ് വീട്ടുപകരണങ്ങൾ നിറച്ച ഷോപ്പുകളും കണ്ട് ബോറടിച്ചു തുടങ്ങി. സീവറേജ് പ്ലാന്റിനടുത്തുകൂടി പോയപ്പോൾ മൂക്കിലേക്ക് കയറിയ ഗന്ധം തലശ്ശേരി മുനിസിപ്പാലിറ്റിയിലെ മാലിന്യ നിക്ഷേപ കേന്ദ്രമായ പെട്ടിപ്പാലത്തുകൂടിയുള്ള ബസ്സുയാത്ര ഓർമ്മിപ്പിച്ചു. തുടർന്ന് മനസ്സ് നാട്ടിലെ ഓർമ്മകളിലേക്ക് ഊളിയിടാൻ തുടങ്ങിയെങ്കിലും, ശശി ഒരു ദീർഘനിശ്വാസം വിട്ട് അതിനു സ്വയം തടയിട്ടു. അന്ത്രുമാൻ അപ്പോഴേക്കും ഡ്രൈവിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
അവരുടെ യാത്ര തുടങ്ങിയിട്ട് രണ്ട് മൂന്ന് മണിക്കൂറായിക്കാണും. യൂസ്ഡ് കമ്പ്യൂട്ടർ ഷോപ്പുകൾക്ക് മുന്നിലൂടെ അന്ത്രുമാന്റെ കാർ നാലാമതും കടന്നുപോയപ്പോൾ ശശി അന്ത്രുമാനെ നോക്കി.അന്ത്രുമാൻ അരമണിക്കൂറായിട്ട് ഒന്നും സംസാരിച്ചിട്ടില്ലെന്നും ശശി ഓർത്തത് അപ്പോളാണു.അന്ത്രുമാനാണെങ്കിൽ ഭയങ്കര ഗൗരവത്തിൽ ഡ്രൈവിങ്ങോട് ഡ്രൈവിംഗ്.
"അന്ത്രുമാനേ എനി നമുക്ക് തിരിച്ചു പൂവാം."
"അര മുക്കാ മണിക്കൂറായിട്ട് ഞാനും അതെന്ന്യാ നോക്ക്ന്നത്."
"ഏതെന്ന്യാ"
"ഇബ്ഡ്ന്ന് ഒന്ന് പൊറത്തേക്ക് കടക്കാനുള്ള വയി"
Subscribe to:
Post Comments (Atom)
അറബിക്
അന്ത്രുമാന്റെ കാറിൽ ഞാൻ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്കെപ്പൊഴോ ഒന്നു കണ്ണുചിമ്മിപ്പോയി. എന്തോ ശബ്ദംകേ...
-
അദ്ധ്യാപകർക്ക് ഇരട്ടപ്പേരു കാണാത്ത സ്കൂളുകൾ ചുരുക്കമായിരിക്കും. ഇരട്ടപ്പേരില്ലാത്ത ഒരദ്ധ്യാപകനുമില്ലാതിരുന്ന ഒരു സ്കൂളിലായിരുന്നൂ എന്റെ ഹൈസ...
-
അന്ത്രുമാൻ ആദ്യമായി കോയമ്പത്തൂരിലെത്തിയതാണ്, ശശിയുടെ കൂടെ. അതിനിടെ ശശിക്ക് ഒരപകടം സംഭവിക്കുകയും, രണ്ട് ദിവസം ഹോസ്പിറ്റലിൽ കിടക്കേണ്ടിവരിക...
-
രണ്ടു ദിവസം മുമ്പ് ഒരു ആക്സിഡെന്റ് കേസുമായി ബന്ധപ്പെട്ട് ഖിസയിസ് പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ, അകത്തേ മുറിയിൽ ഒരു പോലീസുദ്യോഗസ്ഥന്റെ മു...
7 comments:
ഇപ്പോ ശശി ശരിക്കും ആരായി ?
ഹിഹി
ഹ ഹ കലക്കി നീളം നന്നേ കുറഞ്ഞല്ലോ മാഷേ...വീണ്ടും വരിക അന്ത്രുമാന്റെ സാഹസങ്ങളുമായി...
ഹ ഹ ഹാ....
പാവം അന്ത്രുമാന്..അങ്ങേരുടെ പാട് അങ്ങേര്ക്കല്ലേ അറിയാവൂ
വളരെ നന്നായിരിക്കുന്നു!
അന്ത്രുമാന കുറ്റം പറഞ്ഞിറ്റ് ഒരു കാര്യോം ഇല്ല. അയിന്റ്റാത്ത് കാരിയാ പിന്നെ കീയോന് ബെല്യ പണിയന്ന്യാ.
ഇഷ്ടപ്പെട്ടു.
iniyum pratheekshikkunnu.
നന്ദി...
കണ്ണനുണ്ണി, hshshshs, വശംവദൻ, അരീക്കോടൻ, കൂട്ടുകാരൻ, ഷെയിക്ക് ജാസ്സിം & കാങ്ങാടൻ
Post a Comment