Sunday, October 25, 2009

ചിപ്പുവിന്റെ ചോദ്യം

"അച്ഛാ ഈ ബട്ടറെങ്ങനെയാ ഇണ്ടാവുന്നത്‌?"
ചിപ്പുവിനിപ്പോൾ ഇട്ക്കിടെ ഓരോ സംശയങ്ങളാണു.
"മോളേ അത്‌.. തൈരു കടഞ്ഞിട്ടാണു..." എന്നു പറയാൻ തുടങ്ങിയെങ്കിലും, അടുത്ത ചോദ്യം തൈരിനെക്കുറിച്ചാകുമെന്ന് ഉറപ്പുള്ളതുകൊണ്ട്‌, പാലിൽ തുടങ്ങാമെന്ന് വിചാരിച്ച്‌ ഞാൻ അവളോട്‌ തിരിച്ചൊരു ചോദ്യം ചോദിച്ചു.
"ഈ പാലെവിടുന്നാ കിട്ടുന്നതെന്നറിയോ?"
"ലുലൂന്ന്"*
അവളുടെ പെട്ടെന്നുള്ള മറുപടി കേട്ട്‌ ഞങ്ങൾ ചിരിച്ചപ്പോൾ അവളുടനെ തിരുത്തി..
"അല്ലല്ല.. സൺ റൈസ്ന്ന്"*
-------------------------------
*ലുലു സൂപ്പർമാർക്കറ്റ്‌, സൺ റൈസ്‌ സൂപ്പർമാർക്കറ്റ്‌

7 comments:

കുക്കു.. said...

അപ്പോ ചിപ്പു carrefour ഇല്ലേ..ഹി...ഹി..:)

Typist | എഴുത്തുകാരി said...

ഇല്ലാത്ത സംശയങ്ങള്‍ തീര്‍ക്കാന്‍ പോയിട്ടല്ലേ! :)

Raveesh said...

ഞങ്ങള്‍ക്ക് മനാമയാട്ടോ :)

അരുണ്‍ കരിമുട്ടം said...

ഇന്നത്തെ കുട്ടികള്‍ ഇതെല്ലേ അറിയാവു..
പശു മില്‍മയാണോന്നാ ചോദ്യം!!

ബിനോയ്//HariNav said...

ഹ ഹ നന്നായി. ഫ്രിഡ്ജീന്നാന്ന് പറഞ്ഞില്ലല്ലോ :)

Areekkodan | അരീക്കോടന്‍ said...

ഹ ഹ നന്നായി.

ഭായി said...

ഈ ചിപ്പുവിനെ ഒന്ന് കാണാന്‍ പറ്റുമോ ദീപൂ..
അനുഗ്രഹം വാങാനാ..
ഇത്ര ചെറുപ്പത്തിലേ എന്തൊരു കോമഡി...:-)

അറബിക്

അന്ത്രുമാന്റെ കാറിൽ ഞാൻ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്കെപ്പൊഴോ ഒന്നു കണ്ണുചിമ്മിപ്പോയി. എന്തോ ശബ്ദംകേ...