Tuesday, December 15, 2009

സർബത്ത്‌

ഒരിക്കൽ അന്ത്രുമാൻ അങ്ങാടിയിൽ വെച്ച്‌ തന്റെ ബാല്യകാലസുഹ്രുത്ത്‌ നജീബിനെ വളരെ നാളുകൾക്കു ശേഷം കണ്ടുമുട്ടി.
പരിചയം പുതുക്കലിനുശേഷം ഇരുവരും ഒരു സർബത്ത്‌ കുടിക്കാനായി ഉസ്മാന്റെ പെട്ടിക്കടയിലേക്ക്‌ നടന്നു.
നജീബിനെ പുറത്തെ ബെഞ്ചിലിരുത്തിയ ശേഷം അന്ത്രുമാൻ ഒരു സർബത്തും വാങ്ങി വന്നു.
സർബത്ത്‌ കുടിക്കുന്നതിനിടെ നജീബ്‌ അന്ത്രുമാനോട്‌
"നീ കുടിക്ക്ന്നില്ലേ?"
ഉടൻ അന്ത്രുമാൻ ശബ്ദം താഴ്ത്തി പറഞ്ഞു...
"ഇവന്റെ സർബത്ത്‌ മനുശന്മാരു കുടിക്ക്യോ?"
അതുകേട്ട്‌ പകുതി കുടിച്ച സർബത്ത്‌ നജീബിന്റെ മൂക്കിലൂടെയും വായിലൂടെയും പുറത്തേക്ക്‌ വന്നു.

8 comments:

വീകെ said...

ഹാ...ഹ...ഹ...ഹ...

ശ്രീ said...

ഹ ഹ.

ഭായി said...

നജീബിന് അങിനെ തന്നെ വേണം :-)

VEERU said...

അന്ത്രുമാൻ തകർക്കുന്നു ട്ടാ..
കുറച്ചു നീളത്തിൽ വന്നോട്ടെ കഥകൾ !!

Areekkodan | അരീക്കോടന്‍ said...

ഹ ഹ ഹാ...ഞമ്മളെ പോക്കരിക്കാന്റെ സഹോദരനാന്ന് തോന്ന്‌ണല്ലോ ഈ അന്ത്രുമാ‍ാന്‍..

ദീപു said...

വീ കെ : സ്വാഗതം
ശ്രീ: നന്ദി
ഭായി: പാവം നജീബ്‌
വീരു: നന്ദി. നീളം കൂട്ടാൻ ശ്രമിക്കാം.
കുമാരൻ::)
അരീക്കോടൻ: നന്ദി.. പോക്കരിക്കാനെ വായിച്ചിരുന്നു.

ഭൂതത്താന്‍ said...

KOLLAM

ഖാന്‍പോത്തന്‍കോട്‌ said...

ഞാനൊരു അന്നോണി...
തനിക്കൊന്നും ഒരു പണിയുമില്ലെ..!!
എന്റെ ശരിയായ പേരുകണ്ടാല്‍
അവിടെ വന്ന് മറുപടി തരിക..!!


മാവിലായിക്കാരന്‍..സൂപ്പര്‍

അറബിക്

അന്ത്രുമാന്റെ കാറിൽ ഞാൻ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്കെപ്പൊഴോ ഒന്നു കണ്ണുചിമ്മിപ്പോയി. എന്തോ ശബ്ദംകേ...