Tuesday, February 2, 2010

കൊച്ചിൻ ഹനീഫക്ക്‌ ആദരാഞ്ജലികൾ


വർഷങ്ങൾക്കു മുമ്പ്‌ ഒരു റമദാൻ നോമ്പുകാലത്ത്‌ തലശ്ശേരിയിലെ മാളിയക്കൽ ഭവനം സന്ദർശിക്കാനിടയായി. കൊച്ചിൻ ഹനീഫയുടെ ഭാര്യ വീടായ, ആ വലിയ വീട്ടിലെ അറുപതോളം അംഗങ്ങളിൽ ഒരാളായിരുന്നൂ, ഞങ്ങളുടെ സുഹ്രുത്ത്‌ ജസീം.
മുകളിലത്തെ നിലയിലെ ഹാളിൽ തൂക്കിയിട്ട വലിയ ലാമ്പ്‌ ഷേഡിന്റെ ചരിത്രം കേട്ടും, തലശ്ശേരി ബിരിയാണിയുടെ മണം ആസ്വദിച്ചും, ആ വീട്ടിലെ നിരവധി മുറികളിലൂടെ ഞങ്ങൾ കയറിയിറങ്ങി.
അങ്ങനെ ഒരു മുറിയിലേക്ക്‌ കയറിയതും അവിടെ കട്ടിലിൽ വിശ്രമിക്കുന്ന ആളെ കണ്ട്‌ ഞങ്ങളെല്ലാം വാപൊളിച്ചു. സാക്ഷാൽ കൊച്ചിൻ ഹനീഫ.
ജസീം അതൊരു സസ്പെൻസ്‌ ആക്കി വെച്ചതായിരുന്നു.
"വാ... വാ... ഇരിക്ക്‌..."
വർഷങ്ങളായി പരിചയമുള്ളതുപോലെ ഞങ്ങളെയെല്ലാം നിറഞ്ഞ ചിരിയോടെ സ്വീകരിച്ച്‌ കട്ടിലിലും, കസേരകളിലുമായി പിടിച്ചിരുത്തി.
തലേദിവസം ടീവിയിൽ കണ്ട 'രാമായണക്കാറ്റേ' എന്ന ഗാനരംഗത്തിലെ, ഹിജഡകളോടൊത്തുള്ള ഹനീഫയുടെ
ന്രുത്തരംഗമാണു ഞാനപ്പോളോർത്തത്‌. അത്‌ അദ്ദേഹവുമായി പങ്കുവെച്ചപ്പോൾ, അന്ന് ന്രുത്തം ചെയ്തത്‌ ഒറിജിനൽ ഹിജഡകളോടൊപ്പമായിരുന്നെന്ന കാര്യം ഹനീഫ വെളിപ്പെടുത്തി.
ഒടുവിൽ പിരിയുമ്പോൾ ആ വീട്ടിലെ അംഗങ്ങൾ ഒരു തമാശ പറഞ്ഞ്‌ പൊട്ടിച്ചിരിക്കുകയായിരുന്നു...
രണ്ടു ദിവസം മുമ്പ്‌ ആ വീട്ടിൽ കറുത്ത്‌ തടിച്ച ഒരു കള്ളൻ കയറിയ കഥ. വീട്ടിലെ പ്രായം ചെന്ന വല്ല്യുപ്പ, പുയ്യാപ്ലയാണെന്ന് വിചാരിച്ച്‌ കള്ളനെ കൈപിടിച്ച്‌ കറ്റിയത്രെ.
തമാശ ആസ്വദിച്ച്‌ പൊട്ടിച്ചിരിക്കുന്ന ആ വലിയ ശരീരത്തിന്റെയും, മനസ്സിന്റെയും ഉടമയോട്‌ യാത്ര പറഞ്ഞ്‌ ഞങ്ങൾ ഇറങ്ങി...

6 comments:

ദീപു said...

കൊച്ചിൻ ഹനീഫക്ക്‌ ആദരാഞ്ജലികൾ...

Unknown said...

കൊച്ചിൻ ഹനീഫക്ക്‌ ആദരാഞ്ജലികൾ

ramanika said...

മഹാനായ ആ നടന് ആദരാഞ്ജലികള്‍ ...

Sree said...

It was a shocking news...he will remain for ever in all malayalees heart

നിരക്ഷരൻ said...

ഞാന്‍ മാളിയേക്കലില്‍ ചെല്ലുമ്പോള്‍ അദ്ദേഹം ജീവീച്ചിരിപ്പുണ്ടായിരുന്നു. മുകളിലെ വലിയ ഹാളിന്റെ അറ്റത്തെ മുറി അദ്ദേഹത്തിന്റേതാണെന്ന് മാളിയേക്കലുകാര്‍ പരിചയപ്പെടുത്തുകയും ചെയ്തു. ചുമരില്‍ അദ്ദേഹത്തിന്റെ ഫൊട്ടോയും കണ്ടു. ഒരിക്കല്‍പ്പോലും നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടില്ല.

ആ കലാകാരന് ആദരാജ്ഞലികള്‍ നേരുന്നു.

O.S.A.Rasheed said...

വായന കഴിഞപ്പോൾ ഹനീഫക്കയുടെ ഓർമ്മകളാണ് കൂടുതൽ..നന്ദി!

അറബിക്

അന്ത്രുമാന്റെ കാറിൽ ഞാൻ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്കെപ്പൊഴോ ഒന്നു കണ്ണുചിമ്മിപ്പോയി. എന്തോ ശബ്ദംകേ...