Wednesday, February 10, 2010

ചിപ്പുവിന്റെ വിശേഷങ്ങൾ

"അവരെന്തിനാ അച്ഛാ ബ്ലാക്‌ ടീയിൽ സോഡ ഒഴിച്ച്‌ കുടിക്ക്ന്നത്‌?" ഓഫീസിൽ നിന്നും വന്ന ഉടനെ ചിപ്പു പുതിയ സംശയവുമായി ഓടിവന്നു.
"ആര്‌?"
"ആ സിനിമയിലുള്ള ആളുകള്‌"
കുടിക്കുന്നത്‌ ബ്ലാക്ക്‌ ടീയാണെന്ന് അവൾ അമ്മയിൽ നിന്നും മനസ്സിലാക്കിയിട്ടുണ്ട്‌. സോഡ ഒഴിക്കുന്നതെന്തിനാണെന്ന സംശയം ഉന്നയിച്ചപ്പോളാണു അച്ഛന്റടുത്തേക്ക്‌ പറഞ്ഞു വിട്ടിരിക്കുന്നത്‌.

ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ അവൾ മടിയിൽ വന്നിരുന്നു.
"എന്തിനാ അച്ഛാ..."
ചിപ്പു വിടാനുള്ള ഭാവമില്ല.
"ഇന്ന് ടോം ജെറിയെ എന്താ ചെയ്തത്‌?" വിഷയം മാറ്റാനായി ചോദിച്ചു.
"ശിവന്റെ കൈയ്യിലെ ഫോർക്ക്‌ പോലത്തെ സാധനമില്ലേ... അതുമെടുത്ത്‌ ടോമൻ ജെറീന്റെ പിന്നാലെ ഓടി.."
'ടോം ആൻ ജെറി' അവൾക്ക്‌ ടോമൻ ജെറിയാണ്‌.

"സ്കൂളിൽ നിന്നും വിളിച്ചിരുന്നോ?" ഭാര്യയുടെ അന്വേഷണം.
ഏപ്രിലിൽ തുടങ്ങുന്ന പുതിയ അധ്യയന വർഷത്തിൽ ചിപ്പു സ്കൂളിൽ പോകാനൊരുങ്ങുന്നു...
അവളുടെ സ്കൂൾ വിശേഷങ്ങൾക്കായി കാത്തിരിക്കാം.

10 comments:

ദീപു said...

ഏപ്രിലിൽ തുടങ്ങുന്ന പുതിയ അധ്യയന വർഷത്തിൽ ചിപ്പു സ്കൂളിൽ പോകാനൊരുങ്ങുന്നു...
അവളുടെ സ്കൂൾ വിശേഷങ്ങൾക്കായി കാത്തിരിക്കാം.

ശ്രീ said...

ചിപ്പുവിന്റെ സ്കൂള്‍ വിശേഷങ്ങള്‍ പോരട്ടേ... കാത്തിരിയ്ക്കാം :)

പട്ടേപ്പാടം റാംജി said...

പിള്ളേരുടെ ഓരോരു ചിന്തകളേ...
പുതിയ സ്ക്കൂള്‍ വിശേഷങ്ങളും കേള്‍ക്കട്ടെ.

Ashly said...

കാത്തിരിയ്ക്കുന്നു......

നിരക്ഷരൻ said...

സ്കൂളില്‍ പോയിത്തുടങ്ങിയാല്‍ 4 ബ്ലോഗ് വേറെ തുടങ്ങേണ്ടിവരും അവിടത്തെ കഥകളൊക്കെ എഴുതിയിടാന്‍ .

ഒരു യാത്രികന്‍ said...

പഴയതൊക്കെ വായിച്ചു. കുഞ്ഞു കുഞ്ഞു നര്‍മ്മ ഗുളികകള്‍. കൊള്ളാം. സസ്നേഹം

ദീപു said...

നന്ദി...
ശ്രീ, റാംജി, Captain, നിരക്ഷരൻ & യാത്രികൻ

mini//മിനി said...

ഒരു മാവിലായിക്കാരനെ കണ്ടത് കൊണ്ട് പിന്നാലെ വരുന്നുണ്ട്. ഇവിടെയും ഈ ടോമിൻ ജറി കാരണം മറ്റുള്ളവർ മറ്റൊരു പരിപാടിയും കാണാറില്ല.

ഭായി said...

##ശിവന്റെ കൈയ്യിലെ ഫോർക്ക്‌ ##

അപാര കണ്ടുപിടിത്തം :-)

Pd said...

താങ്കളോട് ആരാ എന്റ്റെ വീട്ടിലെ കതകളിവിടെ പോസ്റ്റാന് പറ്ഞ്ഞെ... ;) എനിക്കുമുണ്ടേ ഇങ്ങനത്തെ ര്ണ്ട് വില്ലന്മാര്, ബാക്കി ഭാഗം പോരട്ടെ

അറബിക്

അന്ത്രുമാന്റെ കാറിൽ ഞാൻ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്കെപ്പൊഴോ ഒന്നു കണ്ണുചിമ്മിപ്പോയി. എന്തോ ശബ്ദംകേ...