Thursday, March 25, 2010

ചിപ്പുവിന്റെ 'വര'


ചിപ്പു ഇപ്പോൾ ഇടയ്ക്ക്‌ ചിത്രം വരയ്ക്കാൻ തുടങ്ങിയിട്ടുണ്ട്‌.പോർട്രെയിറ്റാണ്‌ കൂടുതലായും വരക്കുന്നത്‌. വലിയൊരു വട്ടം വരച്ച്‌ അതിൽ രണ്ടുണ്ടക്കണ്ണും, മൂക്കിന്റെ സ്ഥാനത്ത്‌ ഒരു വരയും, പല്ലിളിച്ചുകാട്ടുന്ന പോലുള്ള വായും വരച്ചാൽ അച്ച്ഛനായി.

അതേ രൂപത്തിന്‌ നെറ്റിയിലൊരു പൊട്ടും ചെവിയിലൊരു കമ്മലും വരച്ചാൽ അമ്മയും.
മിക്ക ചിത്രങ്ങളും വരച്ചു കഴിഞ്ഞതിനു ശേഷമാണ്‌ അതെന്താണെന്ന്‌ അവൾ നിശ്ചയിക്കുന്നത്‌.

കുറച്ച്‌ ദിവസം മുമ്പ്‌ സ്ലേറ്റിൽ നാലു നീണ്ട വരകൾ വരച്ച്‌ അവൾ എന്നെ കൊണ്ട്‌ വന്നു കാണിച്ചു.
"ഇതെന്താ മോളേ?"
കുറച്ചു നേരം ആലോചിച്ച്‌ അവൾ മറുപടി നൽകി..
"മുരിങ്ങാക്കായ"

12 comments:

ദീപു said...

ചിപ്പു അമ്മയോടൊപ്പം നാട്ടിലാണ്‌. ഇപ്പോളവളെ ഫോണിൽ കിട്ടാൻ ഭയങ്കര ബുദ്ധിമുട്ടാ..

Pd said...

കുട്ടികളുടെ അത്യാധുനിക ചിത്രങ്ങള് മനസിലാവാത്തത് നമ്മുടെ കുറവ്. (വെറുതെ) പേപ്പറും കളറും വാങ്ങി കൊടുക്കൂ വരച്ച് വളരട്ടെ രണ്ട് മലകള്ക്കിടയിലൂടെ ഉദിച്ച് നില്ക്കണ സൂര്യനെയും ഇങ്ളീഷ് അക്ഷരം r വരച്ച് പക്ഷികളെന്നു പറഞ്ഞ എന്റ്റെ മകനിപ്പോ ആ ഏരിയയിലെ ഏതോ മത്സരത്തില് രണ്ടാം സ്ഥാനം വാങ്ങി എന്നെ സന്തോഷവാനാക്കി

Pd said...
This comment has been removed by the author.
mini//മിനി said...

ചിപ്പു നല്ല കുട്ടി, ചിത്രം കൂടി ചേർക്കാമായിരുന്നു.
പിന്നെ ഇവിടെ ഒരു വികൃതിയെ കാണാം.
http://mini-chithrasalaphotos.blogspot.com/2010/01/blog-post_29.html

ശ്രീ said...

അതെ... അവര്‍ ഇഷ്ടപ്രകാരം വരച്ച്, കളിച്ച്, പഠിച്ച് വളരട്ടെ...

പട്ടേപ്പാടം റാംജി said...

അവരുടെ ചിന്തകളെ തല്പര്യങ്ങളെ നമ്മള്‍ മാനിക്കുമ്പോള്‍ അവര്‍ നന്നായ് വളരും.

ഭായി said...

വീണ്ടും ചിപ്പു :-)

കുക്കു.. said...

ആഹാ..കൊള്ളാല്ലോ..ചിപ്പു...ഇനിയും വരയ്ക്കു ഇങ്ങനെ..
ദീപു ചേട്ടാ..പൊന്നുട്ടന്‍ ന്റെ ബ്ലോഗ്‌ ല്‍ ഒരു പൂച്ചകഥ ഉണ്ട്..അത് ചിപ്പു വിനു കാണിച്ചു കൊടുക്കണേ
:)

ദീപു said...

നന്ദി
pd, ടീച്ചർ,ശ്രീ, റാംജി, ഭായി & കുക്കു.

Jishad Cronic said...

അടിപൊളി!!!!

mini//മിനി said...

ചിപ്പുവിന്റെ വര ഫോട്ടോ നന്നായി.
ഈ ഫോട്ടോ നമ്മുടെ നാട്ടിലെതാണ്, സ്ഥലം അറിയുമോ?

http://mini-chithrasalaphotos.blogspot.com/2010/03/beauty-of-light.html

ഒഴാക്കന്‍. said...

ചിപ്പു ആളൊരു പുലികുട്ടി ആണല്ലോ

അറബിക്

അന്ത്രുമാന്റെ കാറിൽ ഞാൻ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്കെപ്പൊഴോ ഒന്നു കണ്ണുചിമ്മിപ്പോയി. എന്തോ ശബ്ദംകേ...