"എന്റെ ദൈവത്താറീശ്വരാ.. "
ഈ വിളി മാവിലായിക്കാരുടെ ദീർഘനിശ്വാസത്തോടൊപ്പം ഉയർന്ന് കേൾക്കാം. അതുപോലെ അവരുടെ ഓർമ്മകളിലെ വിഷുവിന് അടിയുത്സവത്തിന്റെ ആവേശവുമുണ്ട്.
മേടം ഒന്നിനു തുടങ്ങുന്ന, അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ഉത്സവം.
കാവിലെ പ്രധാന മൂർത്തിയായ ദൈവത്താറിന്റെ തെയ്യം ഈ അഞ്ച് ദിവസങ്ങളിലും കെട്ടിയാടുന്നു.
നാലാം ദിവസത്തെ അടിയാണ് ഇതിൽ പ്രധാനം.
ഒരു അവൽകൂടിനുവേണ്ടി പരസ്പരം തല്ല് കൂടിയ ജ്യേഷ്ഠാനുജന്മാരുടെ കഥയാണത്രെ ഇതിന്റെ പിന്നിലെ ഐതിഹ്യം.
മാവിലായി മൂന്നാമ്പാലത്തിനടുത്ത നിലാഞ്ചിറ വയലിലാണ് അടി നടക്കുന്നത്. 'അടിക്കൈക്കോന്മാർ' എന്നറിയപ്പെടുന്ന, വ്രതം നോറ്റ ഒരു സംഘം ആളുകളാണ് ഈ അടിയിൽ പങ്ക് ചേരുന്നത്. അവർ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞാണ് അടി. 'മൂത്തകൂർവാടും', 'ഇളയകൂർവാടും'. ആ ദിവസം സൂര്യസ്തമനത്തോടെ നാട്ടുകാരുടെ ചുമലിൽ കയറിയിരുന്ന് ഇവർ പരസ്പരം തല്ലുന്നു.രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഈ അടി കാണാൻ വലിയൊരു പുരുഷാരം തന്നെ വയലിൽ കൂടിയിരിക്കും
ഇന്ന് മേടം ഒന്ന്, വിഷു. മാവിലായിക്കാവിലെ ഉത്സവത്തിന് ഇന്ന് കൊടിയേറുന്നു.
Subscribe to:
Post Comments (Atom)
അറബിക്
അന്ത്രുമാന്റെ കാറിൽ ഞാൻ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്കെപ്പൊഴോ ഒന്നു കണ്ണുചിമ്മിപ്പോയി. എന്തോ ശബ്ദംകേ...
-
രണ്ടു ദിവസം മുമ്പ് ഒരു ആക്സിഡെന്റ് കേസുമായി ബന്ധപ്പെട്ട് ഖിസയിസ് പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ, അകത്തേ മുറിയിൽ ഒരു പോലീസുദ്യോഗസ്ഥന്റെ മു...
-
സ്കൂളിൽ പോകുന്നതിന്റെ മുന്നോടിയായി ചിപ്പു വീട്ടിലിരുന്ന് ആൽഫബെറ്റ്സ് പഠിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇപ്പോളവൾ 'Z' വരെ എഴുതാനും വായിക്ക...
-
"എന്റെ ദൈവത്താറീശ്വരാ.. " ഈ വിളി മാവിലായിക്കാരുടെ ദീർഘനിശ്വാസത്തോടൊപ്പം ഉയർന്ന് കേൾക്കാം. അതുപോലെ അവരുടെ ഓർമ്മകളിലെ വിഷുവിന് അട...
12 comments:
ഓർമ്മകൾ നന്നായി, ഫോട്ടോ ഇല്ലെങ്കിലും കൂടുതൽ വിവരണം കൊടുക്കാമായിരുന്നു.
ഉത്സവാശംസകള്‍.. :)
ഉല്‍സവ കാഴ്ചകള്‍ ഒന്നുകൂടി വിശ്ദീകരിച്ചാല്‍ നന്നേയേനെ.
ആശംസകൾ
ടീച്ചർ, റാംജി
വിശദീകരിച്ചെഴുതണമെന്നുണ്ടായിരുന്നു.. ഒന്നാം തീയ്യതി തന്നെ പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹിച്ചതുകൊണ്ട് ചുരുക്കേണ്ടി വന്നു.
നന്ദി.. ഹാഷിം, മാത്തൂരാൻ
i will miss Adi ulsavam this year......but last year i didnt......it was amazing ..experience for mavilayikkar.....and now a days the Fireworks at the end of Adi ulsavam is mind blowing.............
അവല് കൂടിനെ വേണ്ടി പരസ്പരം തല്ല് കൂടിയ ജ്യേഷ്ഠാനുജന്മാരുടെ കഥ ഒന്നു വിശദമായി പറയാര്ന്നു. ഏതായാലും കൊടിയേറ്റം ഗംഭീരാവട്ടെ
if you can Find out..VADAKKAN ITHIYAMALA...BY vanidas Elayur..u can find the full stories behind..Adi Ulsavam....
ഉത്സവാശംസകള്‍!
ഇപ്രാവശ്യം മാവിലായിക്കാവ് അടി ഉത്സവം നടന്നിരുന്നോ..?
Post a Comment