Friday, May 21, 2010

കോട്ടൺ

അന്ത്രുമാൻ ആദ്യമായി കോയമ്പത്തൂരിലെത്തിയതാണ്‌, ശശിയുടെ കൂടെ. അതിനിടെ ശശിക്ക്‌ ഒരപകടം സംഭവിക്കുകയും, രണ്ട്‌ ദിവസം ഹോസ്പിറ്റലിൽ കിടക്കേണ്ടിവരികയും ചെയ്തു.
ഡിസ്‌ചാർജ്‌ ചെയ്യാൻ നേരം ഡോക്റ്റർ അന്ത്രുമാനെ വിളിച്ച്‌ മരുന്നിന്റെയും മുറിവ്‌ ഡ്രെസ്സ്‌ ചെയ്യേണ്ടതുമായ കാര്യങ്ങൾ വിശദമായി പറഞ്ഞു കൊടുത്തു.
അങ്ങനെ ഡോക്ടർ പറഞ്ഞതനുസരിച്ച്‌ കോട്ടൺ വാങ്ങാനായി അന്ത്രുമാൻ പുറത്തേക്കിറങ്ങി. ഒന്നു രണ്ട്‌ ഷോപ്പുകളിൽ കയറിനോക്കിയെങ്കിലും, അവിടെ നിന്നെല്ലാം ഇല്ലെന്ന മറുപടിയാണ്‌ കിട്ടിയത്‌.
ഒരു കടയിൽ കയറിനോക്കിയപ്പോൾ, അവിടെ കോട്ടൺ വിൽപ്പനയ്ക്ക്‌ വെച്ചിരിക്കുന്നത്‌ കണ്ടെങ്കിലും കടക്കാരന്റെ മറുപടി ഇല്ലെന്നു തന്നെയായിരുന്നു.
"ഇനി കോട്ടൺ എന്നത്‌ മനസ്സിലാവാഞ്ഞിട്ടാണോ?" അന്ത്രുമാൻ വിഷമത്തിലായി.
"പഞ്ഞിയുണ്ടോ ?" എന്നു ചോദിക്കാൻ ഒരു തവണ ആഞ്ഞെങ്കിലും, അത്‌ തമിഴിലെ എന്തെങ്കിലും തെറിയാണെങ്കിലോയെന്ന്‌ പേടിച്ച്‌ അന്ത്രുമാൻ മിണ്ടിയില്ല.
അങ്ങനെ അടുത്ത കടയിലെത്തിയ അന്ത്രുമാൻ വീണ്ടും അന്വേഷിച്ചു.
"കോട്ടണുണ്ടോ?"
"ഇല്ല" മുഖത്തു നോക്കാതെ കടക്കാരന്റെ മറുപടി.
പക്ഷെ ഇത്തവണ അന്ത്രുമാന്‌ സഹിക്കാൻ കഴിഞ്ഞില്ല.
അയാൾ നേരെ കടക്കകത്തു കയറി കോട്ടണുമെടുത്ത്‌ കടക്കാരന്റെ നേരെ നീട്ടിക്കൊണ്ട്‌ ചോദിച്ചൂ..
"ഇതു പിന്ന്യെന്താ?"
അന്ത്രുമാന്റെ കൈയ്യിലുള്ള സാധനം നോക്കിക്കൊണ്ട്‌ കടക്കാരൻ ഒറ്റ ചിരിയാണ്‌.
അയാളുടെ തമിഴ്‌ ചിരികേട്ട്‌ അന്ത്രുമാന്‌ ഭയം തോന്നി. അയാൾ തന്റെ കൈയ്യിലിരിക്കുന്ന സാധനത്തിലേക്ക്‌ വീണ്ടും നോക്കി.
"ഇനിയിത്‌ കോട്ടണല്ലേ?"
അതിനിടെ ചിരി കണ്ട്രോൾ ചെയ്ത് കടക്കാരൻ അന്ത്രുമാനോട്‌
"ഇതാ... ഇത്‌ കാ‍ട്ടൺ..."
അന്ത്രുമാൻ അന്തം വിട്ടുനിന്നു.

11 comments:

അലി said...

ഹാസ്പിറ്റലിലെ ഡാക്ടർ കാട്ടൺ വാങ്ങിവരാൻ പറഞ്ഞു.

ഇതുതാൻ തമിളൻ സ്റ്റൈൽ!

ഉപാസന || Upasana said...

പ്രാബ്ലം...
സാങ്
ആഫീസ്

:-)))

jayanEvoor said...

ഇതിനു തമിഴനെ കളിയാക്കാൻ നമുക്കവകാശമുണ്ടൊ എന്ന് എനിക്കു സംശയം...

ഒന്നാമത് നമ്മുടെ നാട്ടിൽ തന്നെയുണ്ട് ‘കാട്ടൺ, കാളേജ്, കാർപ്പറേഷൻ...’ എന്നൊക്കെ പറയുന്ന ആൾക്കാർ - പ്രത്യേകിച്ചും പ്രായമായവർ.തിരുവനതപുരം കൊല്ലം ജില്ലകളിൽ ഇപ്പോഴും ആൾക്കാർ ഇങ്ങനെ സംസാരിക്കുന്നുണ്ട്.പയ്യന്മാർ പോലും പന്തിന് ‘ബാൾ’എന്നാണു പറയുന്നത്, ബോൾ എന്നല്ല.

പിന്നെ ഇംഗ്ലീഷ് ഭാഷയിൽ അവഗാഹമുള്ളവർ പറയും - കോട്ടൺ എന്നുമല്ല കാട്ടൺ എന്നുമല്ല ശരിയായ ഉച്ചാരണം.രണ്ടിനും ഇടയ്ക്കാണത്. സായിപ്പന്മാർ പറയുന്നതു ശ്രദ്ധിക്കുക.

രണ്ടാമത് പല കാര്യത്തിലും മലയാളിയുടെ ഉച്ചാരണവും അറുബോറാണ്.

പടം എന്നെഴുതും പഡം എന്നു വായിക്കുകയും പറയുകയും ചെയ്യും.
ഭാര്യ എന്നെഴുതു ബാര്യ എന്നു വായിക്കും (പ്രത്യേകിച്ച് എറണാകുളം മുതൽ വടക്കോട്ട്)
ഫാര്യ എന്നു വായിക്കും, കൊല്ല്ലം, തിരുവനന്തപുരം ജില്ലക്കാർ...

വിശാലമാ‍യി ഒരു പൊസ്റ്റെഴുതാനുണ്ട് ഇത്തരം പ്രയോഗങ്ങൾ!

കൂതറHashimܓ said...

മ്മ്

ദീപു said...

അലി, ഉപാസന സ്വാഗതം.
ജയൻ,
തമിളന്റെ ഭാഷയെ കളിയാക്കാനുദ്ധേശിച്ചതേയില്ല. ആ സന്ദർഭത്തിലെ നർമ്മം മാത്രമാണുദ്ധേശിച്ചത്‌. യഥാർത്ഥ സംഭവത്തിലെ സ്ഥലം കോയമ്പത്തൂരായതുകൊണ്ട്‌ അങ്ങനെ എഴുതിയെന്നേയുള്ളൂ. ജയൻ പറഞ്ഞതുപോലെ നമ്മുടെ ഉച്ചാരണത്തെകുറിച്ച്‌ വിശാലമായ പോസ്റ്റെഴുതാനുണ്ട്‌. പ്രത്യേകിച്ച്‌ നമ്മുടെ കണ്ണൂർ ഭാഷയെ കുറിച്ചാണെങ്കിൽ ഒരു രാമായണമെഴുതാം.

കൂതറ: നന്ദി

Naushu said...

നല്ലൊരു വായനാനുഭവവും. നന്ദി .

പട്ടേപ്പാടം റാംജി said...
This comment has been removed by the author.
പട്ടേപ്പാടം റാംജി said...

ഉച്ചാരണത്തിലെ വ്യത്യാസം എല്ലായിടത്തും സംഭവിക്കുന്നതാണ്. എന്ത് ഭാഷയാണെന്നോ എന്താണ് അര്‍ത്ഥം എന്നോ അറിയാത്തവരും സാധാരണ പാറയുന്നത് പോലെ പറയും എന്ന് മാത്രം.
ഒരു ഫലിതമാണ് ഉദ്യെശിച്ചത് എന്നതിനാല്‍ അത് ആ രൂപത്തില്‍ മാത്രമെ കാണേണ്ടതുള്ളു.

Captain Haddock said...

:)

ഒഴാക്കന്‍. said...

എന്തരോ എന്തോ

ഭായി said...

തള്ളേ ഇതെന്തര് !! ക്വാട്ടൻ ആണ് ശരി! അമ്മച്ചിയാണന്ന :-)