Tuesday, October 13, 2015

സാക്ഷരത

അന്ത്രുമാൻ ഗൾഫിലേക്ക് ചേക്കേറുന്നതിനു മൂന്നു വർഷം മുമ്പായിരുന്നൂ നാട്ടിൽ സാക്ഷരതായജ്ഞം അരങ്ങേറിയത്. ഒരു പഠിതാവിന്റെ രൂപത്തിൽ അന്ത്രുമാനും ആ യജ്ഞത്തിന്റെ ഭാഗമായി.
തന്റെ പഴയ സഹപാഠി നാസറാണദ്ധ്യാപകൻ.
ക്ലാസ്സിൽ വാക്കുകളിൽ ‘വള്ളി’കൾ എങ്ങനെ ഉപയോഗിക്കണമെന്നത്  പഠിപ്പിക്കുകയാണു നാസർ.
ഇടയ്ക്കൊരു ചോദ്യം.
“രണ്ടു വള്ളികളുള്ള ഒരു വാക്കു പറഞ്ഞാട്ടെ...”
“കിണ്ടി” ഉത്തരം പെട്ടെന്നു തന്നെ വന്നു.
“എനി മൂന്നു വള്ളികളുള്ളത്..”
ക്ലാസ്സിൽ അല്പ സമയത്തെ മൌനം.
“കിങ്ങിണി” ഉത്തരം വന്നത് സ്തീകളുടെ ഇടയിൽ നിന്നും.
“എന്നാൽ അഞ്ചു വള്ളികളുള്ള വാക്ക് പറയാൻ പറ്റ്വോ?”
രണ്ടു മിനിറ്റ് നീണ്ടു നിന്ന നിശ്ശബ്ദതക്കു ശേഷം അന്ത്രുമാന്റെ ശബ്ദം ക്ളാസ്സിൽ ഉയർന്നു കേട്ടു..
“കിലിപ്പിത്തിരി”

2 comments:

വിനുവേട്ടന്‍ said...

അന്ത്രുമാൻ ഒരു ചെറിയ മീനല്ല... :)

sdfsdgdfgfdgdfgfdg said...

എന്താണ് ഈ കിലിപ്പിതിരി?

അറബിക്

അന്ത്രുമാന്റെ കാറിൽ ഞാൻ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്കെപ്പൊഴോ ഒന്നു കണ്ണുചിമ്മിപ്പോയി. എന്തോ ശബ്ദംകേ...