Sunday, October 11, 2009

ഞാൻ ചിപ്പു

കഴിഞ്ഞയാഴ്ച്ച ഒരു ഡോക്യുമെന്റ്റ് അറ്റെസ്റ്റ്‌ ചെയ്യിക്കാൻ വേണ്ടി ഇൻഡ്യൻ കോൺസുലേറ്റിൽ പോയി. കൂടെ ചിപ്പുവിനെയും കൂട്ടി. ആളുകളുടെ ബാഹുല്യം കാരണമാകാം അകത്തുള്ള ഒരു ഓഡിറ്റോറിയത്തിലാണു അറ്റെസ്റ്റേഷനുള്ള സൗകര്യം ഒരുക്കിയിരുന്നത്‌.
സ്റ്റേജിന്റെ എതിര്‍ വശത്ത്‌ ഇരിക്കുന്ന ഉദ്യോഗസ്ഥന്റെയടുത്ത്‌ ഡോക്യുമെന്റ്റ് സമർപ്പിച്ച ശേഷം അതു തിരികെകിട്ടാനായി ഞാൻ സ്റ്റേജിനു തൊട്ട്‌ മുന്നിലായി നിരത്തിയിട്ടിരിക്കുന്ന കസേരകളിലൊന്നിൽ സ്ഥാനം പിടിച്ചു. തൊട്ടടുത്ത കസേരയിൽ ചിപ്പുവും.
കർട്ടൻ താഴ്ത്തിയിട്ട ആ സ്റ്റേജിനു മുന്നിൽ നിരവധിപേർ തങ്ങളുടെ ഊഴവും കാത്തിരിപ്പുണ്ട്‌. ഡോക്യുമെന്റ്റ് അറ്റെസ്റ്റ്‌ ചെയ്തുകഴിയുന്ന മുറക്ക്‌ ഒരാൾ അവ കൊണ്ട്‌ വന്ന് ടോക്കൺ നമ്പര്‍ വിളിച്ച്‌ കൊടുക്കുന്നുമുണ്ട്‌.
കാത്തിരിപ്പ്‌ ഒരു മണിക്കൂർ നീണ്ടപ്പോഴേക്കും ഞാൻ അക്ഷമനായി. അപ്പോഴേക്കും ചിപ്പുവിന്റെ ക്ഷമയും നശിച്ചിരുന്നു. അവൾ പൊട്ടിത്തെറിച്ചു.
"അച്ഛാ... ഈ സിനിമയെന്താ ഇത്ര നേരായിട്ടും തൊടങ്ങാത്തത്‌?"

12 comments:

ദീപു said...

എന്റെ കൈയ്യിലെ ടോക്കൺ സിനിമാ ടിക്കെറ്റായി അവൾ തെറ്റിദ്ധരിച്ചു...

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഹ ഹ ...കൊള്ളാം

ശ്രീ said...

കൊള്ളാം

വാഴക്കോടന്‍ ‍// vazhakodan said...

:) ഹ ഹ

VEERU said...

hi hi

Anil cheleri kumaran said...

കലക്കി.

Norah Abraham | നോറ ഏബ്രഹാം said...

Funny!

Areekkodan | അരീക്കോടന്‍ said...

ഹ ഹ ഹാ...

Ashly said...

ഹാ ...പറാ...എന്താ സിനിമ തൊടങ്ങാത്തത്‌? ?

Muralee Mukundan , ബിലാത്തിപട്ടണം said...

നന്നായി..
വളരെ ചെറിയ ലഘുവിവരണം

ദീപു said...

നന്ദി..
പ്രവീൺ, ശ്രീ, വാഴക്കോടൻ, VEERU, കുക്കു, കുമാരൻ, Norah, അരീക്കോടൻ മാഷ്‌, Captain & bilatthipattanam

രാജീവ്‌ .എ . കുറുപ്പ് said...

ഓഹോ ചിപ്പു ആള് കൊള്ളാല്ലോ
നന്നായി ചിരിച്ചു

അറബിക്

അന്ത്രുമാന്റെ കാറിൽ ഞാൻ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്കെപ്പൊഴോ ഒന്നു കണ്ണുചിമ്മിപ്പോയി. എന്തോ ശബ്ദംകേ...