കഴിഞ്ഞയാഴ്ച്ച ഒരു ഡോക്യുമെന്റ്റ് അറ്റെസ്റ്റ് ചെയ്യിക്കാൻ വേണ്ടി ഇൻഡ്യൻ കോൺസുലേറ്റിൽ പോയി. കൂടെ ചിപ്പുവിനെയും കൂട്ടി. ആളുകളുടെ ബാഹുല്യം കാരണമാകാം അകത്തുള്ള ഒരു ഓഡിറ്റോറിയത്തിലാണു അറ്റെസ്റ്റേഷനുള്ള സൗകര്യം ഒരുക്കിയിരുന്നത്.
സ്റ്റേജിന്റെ എതിര് വശത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥന്റെയടുത്ത് ഡോക്യുമെന്റ്റ് സമർപ്പിച്ച ശേഷം അതു തിരികെകിട്ടാനായി ഞാൻ സ്റ്റേജിനു തൊട്ട് മുന്നിലായി നിരത്തിയിട്ടിരിക്കുന്ന കസേരകളിലൊന്നിൽ സ്ഥാനം പിടിച്ചു. തൊട്ടടുത്ത കസേരയിൽ ചിപ്പുവും.
കർട്ടൻ താഴ്ത്തിയിട്ട ആ സ്റ്റേജിനു മുന്നിൽ നിരവധിപേർ തങ്ങളുടെ ഊഴവും കാത്തിരിപ്പുണ്ട്. ഡോക്യുമെന്റ്റ് അറ്റെസ്റ്റ് ചെയ്തുകഴിയുന്ന മുറക്ക് ഒരാൾ അവ കൊണ്ട് വന്ന് ടോക്കൺ നമ്പര് വിളിച്ച് കൊടുക്കുന്നുമുണ്ട്.
കാത്തിരിപ്പ് ഒരു മണിക്കൂർ നീണ്ടപ്പോഴേക്കും ഞാൻ അക്ഷമനായി. അപ്പോഴേക്കും ചിപ്പുവിന്റെ ക്ഷമയും നശിച്ചിരുന്നു. അവൾ പൊട്ടിത്തെറിച്ചു.
"അച്ഛാ... ഈ സിനിമയെന്താ ഇത്ര നേരായിട്ടും തൊടങ്ങാത്തത്?"
Subscribe to:
Post Comments (Atom)
അറബിക്
അന്ത്രുമാന്റെ കാറിൽ ഞാൻ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്കെപ്പൊഴോ ഒന്നു കണ്ണുചിമ്മിപ്പോയി. എന്തോ ശബ്ദംകേ...
-
അദ്ധ്യാപകർക്ക് ഇരട്ടപ്പേരു കാണാത്ത സ്കൂളുകൾ ചുരുക്കമായിരിക്കും. ഇരട്ടപ്പേരില്ലാത്ത ഒരദ്ധ്യാപകനുമില്ലാതിരുന്ന ഒരു സ്കൂളിലായിരുന്നൂ എന്റെ ഹൈസ...
-
അന്ത്രുമാൻ ആദ്യമായി കോയമ്പത്തൂരിലെത്തിയതാണ്, ശശിയുടെ കൂടെ. അതിനിടെ ശശിക്ക് ഒരപകടം സംഭവിക്കുകയും, രണ്ട് ദിവസം ഹോസ്പിറ്റലിൽ കിടക്കേണ്ടിവരിക...
-
രണ്ടു ദിവസം മുമ്പ് ഒരു ആക്സിഡെന്റ് കേസുമായി ബന്ധപ്പെട്ട് ഖിസയിസ് പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ, അകത്തേ മുറിയിൽ ഒരു പോലീസുദ്യോഗസ്ഥന്റെ മു...
12 comments:
എന്റെ കൈയ്യിലെ ടോക്കൺ സിനിമാ ടിക്കെറ്റായി അവൾ തെറ്റിദ്ധരിച്ചു...
ഹ ഹ ...കൊള്ളാം
കൊള്ളാം
:) ഹ ഹ
hi hi
കലക്കി.
Funny!
ഹ ഹ ഹാ...
ഹാ ...പറാ...എന്താ സിനിമ തൊടങ്ങാത്തത്? ?
നന്നായി..
വളരെ ചെറിയ ലഘുവിവരണം
നന്ദി..
പ്രവീൺ, ശ്രീ, വാഴക്കോടൻ, VEERU, കുക്കു, കുമാരൻ, Norah, അരീക്കോടൻ മാഷ്, Captain & bilatthipattanam
ഓഹോ ചിപ്പു ആള് കൊള്ളാല്ലോ
നന്നായി ചിരിച്ചു
Post a Comment