Sunday, April 25, 2010

ചിപ്പു സ്കൂളിൽ

അങ്ങനെ ചിപ്പു സ്കൂളിൽ പോകാൻ തുടങ്ങി. ദിവസവും അവൾക്ക്‌ പുതിയ എന്തെങ്കിലും സ്കൂൾ വിശേഷം പറയാനുണ്ടാവും. ടീച്ചർ ചോക്കളേറ്റ്‌ കൊടുത്തതും, കൈയ്യിൽ സ്റ്റാർ വരച്ചുകൊടുത്തതും, ക്ലാസ്സിലെ ആൺകുട്ടികൾ അടി കൂടിയതും... അങ്ങനെയങ്ങനെ...
കഴിഞ്ഞ ദിവസം അവളുടെ ബാഗിൽ മറ്റൊരു കുട്ടിയുടെ പുസ്തകം. പേരിൽ സാമ്യമുള്ളതിനാൽ ടീച്ചറോട്‌ മാറി വെച്ചു പോയതായിരിക്കാം.
അടുത്ത ദിവസം സ്കൂളിൽ പോകുന്നതിനു മുമ്പ്‌ ഞങ്ങൾ അവളെ പറഞ്ഞ്‌ പഠിപ്പിച്ചു.
"മോള്‌ സ്കൂളിൽ ചെന്നാൽ ടീച്ചറോട്‌ പറയണം... ദിസ്‌ ഈസ്‌ നോട്‌ മൈ ബുക്ക്‌.."
പോകുന്നതിനു മുമ്പ്‌ അവൾ ടീച്ചറോട്‌ പറയണ്ട കാര്യം അമ്മയോട്‌ ഒന്നു രണ്ട്‌ തവണ ചോദിച്ചുറപ്പിച്ചു.
ഉച്ചക്ക്‌ സ്കൂളിൽ നിന്നും തിരിച്ചെത്തിയ ശേഷം അമ്മ അവളോട്‌ ചോദിച്ചു..
"ചിപ്പു എന്താ ടീച്ചറോട്‌ പറഞ്ഞത്‌?"
കഴുത്തിൽ തൂക്കിയ ഐഡി കാർഡ്‌ ഊരിയെടുക്കുന്നതിനിടെ ചിപ്പു...
"ദിസ്‌ ഇസ്‌ മൈ നോട്‌ ബുക്ക്‌.."

7 comments:

ഷിബു ചേക്കുളത്ത്‌ said...

വാക്കുകള്‍ മാറിപ്പോയന്നേയുള്ളല്ലൊ... കൊച്ചുകുട്ടിയല്ലെ.. ക്ഷമിക്ക്‌..

കൂതറHashimܓ said...

ഹ ഹ ഹാ, ചിപ്പു അത്രയെങ്കിലും ഓര്‍ത്ത് പറഞ്ഞല്ലോ... :)

mini//മിനി said...

ചിപ്പുവിന്റെ സ്ക്കൂൾ വിശേഷങ്ങൾ നന്നായിട്ടുണ്ട്.
ആശംസകൾ അറിയിക്കുക.
പിന്നെ ചിരിക്കാൻ തയ്യാറാണെങ്കിൽ താഴെയുള്ള ലിങ്ക് തുറക്കുക. നമ്മുടെ കണ്ണൂരിലെ യാത്രയിൽ സംഭവിച്ചതും ഞാൻ നന്നായി ചിരിച്ചതുമായ ഒരു സംഭവമാണ്.
http://mini-mininarmam.blogspot.com/2010/04/blog-post_24.html

ഭായി said...

:-))

ശ്രീ said...

വാക്കുകള്‍ എല്ലാമുണ്ടല്ലോ... അങ്ങോട്ടും ഇങ്ങോട്ടും ഇച്ചിരി മാറിപ്പോയെന്നല്ലേയുള്ളൂ, സ്വാഭാവികം ;)

Ashly said...

:)

മന്‍സു said...

അതടിപൊളിയായി. ചെറ്യേ ഒരു തെറ്റല്ലേ പറഞ്ഞത്.

അറബിക്

അന്ത്രുമാന്റെ കാറിൽ ഞാൻ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്കെപ്പൊഴോ ഒന്നു കണ്ണുചിമ്മിപ്പോയി. എന്തോ ശബ്ദംകേ...